Monday, December 19, 2011

മധുസൂദനന്‍- പേരിണ്റ്റെ കഥ

കഴിഞ്ഞ ദിവസത്തെ എണ്റ്റെ വായനയ്ക്കിടയില്‍ രസകരമായ ഒരു വസ്തുത എണ്റ്റെ ശ്രദ്ധയില്‍പ്പെട്ടു. മധുസൂദനന്‍ എന്ന വാക്ക്‌- അതിണ്റ്റെ അര്‍ത്ഥം മധുവിനെ കൊന്നയാള്‍ എന്നാണ്‌. പുരാണത്തില്‍ കൃഷ്ണന്‍ മധു എന്ന്‌ പേരായ അസുരനെ വധിക്കുകയും പ്രകാരം മധുസൂദന്‍ എന്ന്‌ കൃഷ്ണനു നാമധേയം ലഭിക്കുന്നു. തങ്ങളുടെ മക്കള്‍ ഭഗവാണ്റ്റെ പേരിലറിയപ്പെടണം എന്നാഗ്രഹിച്ച്‌ അച്ചനമ്മമാര്‍ മക്കള്‍ക്ക്‌ മധുസൂദന്‍ എന്നും പേരിടുന്നു. എന്നിട്ട്‌ എല്ലാവരും അവനെ ചുരുക്കി മധു എന്ന്‌ വിളിക്കുന്നു. മകന്‌ കൃഷ്ണണ്റ്റെ പേരിട്ട്‌ പിന്നീട്‌ കൃഷ്ണണ്റ്റെ ശത്രുവിണ്റ്റെ പേരില്‍ അറിയപ്പെടുന്നു. മധുവിണ്റ്റെ കൊലയാളിയെ മധു എന്ന്‌ വിളിക്കുന്നത്‌ മണ്ടത്തരമല്ലേ?

2 comments:

Unknown said...

ഇതുപോലെ തന്നെയാണ് കേശവന്‍ എന്ന പേരും. കേശു എന്ന അസുരനെ വധിച്ചതുകൊണ്ടാണ് ഭഗവാന് കേശവന്‍ എന്ന പേര് ലഭിച്ചത്. ഇന്ന് ആധുകനിക അച്ഛനമ്മമാര്‍ അരുമയായ മക്കള്‍ക്ക് കേശു എന്ന പേരിട്ട് സ്നേഹത്തോതെ ആ പേര് വിളിയ്ക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. കലികാലത്തില്‍ അങ്ങിനെ പലതും നടക്കും....

Kesavan Nambisan said...

ശരിയാണ്, രണ്ടക്ഷരം വിളിക്കുന്നത് കുറക്കാമല്ലൊ? ഒന്നിനും സമയമില്ല. സമയ ലാഭം ,