Saturday, August 30, 2008

അറിവ്‌

അറിവെന്തെന്നറിയതെയറിവിനായ്‌
അറിയതെ പിന്തുടറ്‍ന്നു
അറിയുന്നതൊക്കെയും അറിവ-
ണെന്നറിയതെ, അറിവിണ്റ്റെ നിറവിനായ്‌
പുത്തനുണറ്‍വിനായ്‌ ദാഹിച്ചു ചെന്നു;
അറിയുന്നു ഞാനപ്പോള്‍ നെടിയൊരറിവിണ്റ്റെ പൊരുള്‍
അറിയുന്നു ഞാന്‍
ലോകത്തിലറിവിണ്റ്റെ നിറകുടങ്ങളായിരം
അതിലൊന്നു പോലും നെടിയിലെന്നറിയുമ്പോ-
ളറിയതെ ദുഖിച്ചു പോകുന്നു
അറിവിണ്റ്റെ മുറിവില്‍ നിറയുന്ന വേദന

ഓട്ടോഗ്രാഫ്‌



നിലാവിലും രാത്രിമഴയിലും,
കടല്‍ക്കാറ്റിണ്റ്റെ കുളിരിലും,
അസ്തമനത്തിണ്റ്റെ ചുവപ്പിലും,
ഉച്ചവെയില്‍ ചൂടിലും എണ്റ്റെ കണ്ണീരിലും,
ചുടുരക്തത്തിലും, വിയര്‍പ്പിണ്റ്റെ ഉപ്പിലും,
സ്നാനത്തിലും ജ്ഞാനത്തിലും
മയക്കത്തിലും കിനാവിലും
പൂവിലും തളിരിലും,
നിലക്കാത്ത ഹ്ര്‍ദ്സ്പന്ദനത്തിലും,
നഡീമിടിപ്പിലും എണ്റ്റെ പ്രണയ ഗീതത്തിലും
വരികള്‍ക്കിടയിലെ മൌനത്തിലും
നീയുണ്ടായിരുന്നു... എന്നൊടൊപ്പം
പിന്നൊരിക്കല്‍
യാത്ര പൊലും ചോദിക്കാതെ പോയപ്പൊഴും... ഇപ്പൊഴും

Tuesday, August 19, 2008

വര്‍ഷന്തരങ്ങള്‍




മഴയുടെ ബീജങ്ങളേറ്റുവാങ്ങി ഗര്‍ഭിണിയെപ്പൊലെ
പുഴ നിറഞ്ഞൊഴു
ന്നു
ഇന്നലെ വേനലാല്‍ മാനഭംഗപ്പെട്ട്‌
കണ്ണീര്‍ മാത്രമായൊഴുകിയ പുഴ
പ്ളാസ്റ്റിക്‌ കൊളനികള്‍ നെഞ്ഞിലുയരുമ്പൊള്‍
മണ്ണൊട്‌ ചേരാത്ത മലിന്യമാകു
ന്നു പുഴ
പണ്ടുപണ്ടെന്നു ചൊല്ലി തുടങ്ങുന്ന മുത്തശ്ശി കഥയിലെ
ഭൂതത്താന്‍ കോട്ടയാകും
പുഴ
ഒടുവില്‍, പിന്നെപ്പൊഴൊ
സംസ്കാരത്തിണ്റ്റെ നഷ്ടാവഷിഷ്ടങ്ങള്‍ തേടിയ്ത്തിയവര്‍ ചെന്നു പെട്ടത്‌
മോര്‍ചറിയിലെ ഇരുട്ട്മുറിയില്‍ പോസ്റ്റ്‌ മാര്‍ട്ടം ചെയ്തനാഥമക്കപ്പെട്ട
പഴകിയ പുഴയുടെ മൃതശരീത്തിനരികില്‍
നഷ്ടസ്വപ്നങ്ങളുടെ ചാരമൊഴുക്കാന്‍ ഞാന്‍ എത്തിപ്പെട്ടതും
ഇവിടെയായിരുന്നു
സ്വത്ത്‌,
വെട്ടിയൂം തമ്മില്‍ത്തല്ലിയും മത്സരിച്ചു കൈയടക്കിയൊടു
വില്‍
മക്കളാല്‍ അനാഥമക്കപ്പെട്ടൊരമ്മയെപ്പൊലെ പുഴ