Saturday, October 13, 2007

സമര്‍പ്പണം

ഇന്നു നീ എന്നില്‍ന്നിന്നെറെ അകന്നാലും,
അന്നു നീ എറിഞ്ഞ കല്ലാണു
എണ്റ്റെ ഹ്ര്‍ദയത്തില്‍ ആര്‍ദതയുടെ ഓളങ്ങള്‍ തീര്‍ത്തത്‌
നന്ദി... ഒരായിരം നന്ദി....

മൈ ഫെസ്റ്റ്‌ ലവ്‌ ലെറ്റര്‍

ഈ കലാലയ ഇടനഴികളില്‍ എവിടെയൊവച്ച്‌ ഞാന്‍ അവളെ ആദ്യമായ്‌ കണ്ടുമുട്ടി.ആദ്യമെ മനസ്സില്‍ കുറിച്ചിട്ടു ഇവള്‍ എണ്റ്റെതണെന്ന്‌. പിന്നീട്‌ ഞാന്‍ അറിഞ്ഞു അവള്‍ എണ്റ്റെ ക്ളാസ്സിലണെന്ന്‌,പരിചയപെടാന്‍ തിടുക്കവുമയി.അവളറിയതെ അവളുടെ പെരും നാടും ഞാന്‍ അറിഞ്ഞു.പ്രണയം ഉച്ചിയിലെത്തി നില്‍ക്കുന്ന സമയം. ഊണിലും ഉറക്കിലും മറ്റൊന്നും ഇല്ലതാനും.എങ്ങനെ അറിയിക്കും എന്നായി ചിന്ത.

സമയം അര്‍ദ്ധരാത്രി 12.00

വെള്ളപേപ്പറും പിടിച്ചിരുന്നിട്ട്‌ ഒരു മണിക്കൂറ്‍ പിന്നിട്ടു എന്നു ക്ളോക്ക്‌ പറഞ്ഞു.വെള്ളപേപ്പര്‍ വെള്ളയായിതന്നെ കിടന്നു.ഒന്നും എഴുതിയില്ല.എന്തെഴുതണമെന്നു എനിക്ക്‌ അറിയില്ലായിരുന്നു.രണ്ട്‌ മണിയായപ്പൊള്‍ നിരാശയൊടെ കിടന്നുറങ്ങി.പിറ്റെ ദിവസം ഈ വിഷയത്തില്‍ അഗ്രഗണീയനായ ഒരു സുഹ്രുത്തിനെ കൊണ്ട്‌ ഒരു കത്ത്‌ എഴുതിപ്പിച്ചു ,പ്രതിഫലമായി പൊറൊട്ടയും ബീഫും വാങ്ങിച്ചുകൊടുക്കേണ്ടിവന്നു. എണ്റ്റെ വീര്‍പ്പുമുട്ടല്‍ കൂടിയതെയുള്ളൂ.എങ്ങനെ ഈ കത്ത്‌ കൊടുക്കുമ്മെന്നായി ചിന്ത. അങ്ങനെ ഒരു സുവര്‍ണാവസരം വീണുകിട്ടി.അവളുടെ സുഹ്രുത്തുക്കള്ളൊന്നും കൂടെയില്ലാതിരുന്ന ആ ദിവസം രണ്ടും കല്‍പ്പിച്ച്‌ ഞാന്‍ കത്ത്‌ അവള്‍ക്ക്‌ നെരെ നീട്ടി.അവള്‍ കത്ത്‌ വാങ്ങിച്ച്‌ വായിച്ചു."ഒരു ഫ്രണ്ടെന്ന നിലയില്‍ മാത്രമെ നിന്നെ കണാനാവൂ...' എന്നു പറഞ്ഞു.ഇടിവെട്ടെറ്റവനെപ്പൊലെ ഞാന്‍ തരിച്ച്നിന്നു പൊയി.......ഒടുവില്‍ സമനില വീണ്ടെടുത്ത്‌ സര്‍വ്വശക്തിയും സംഭരിച്ച്‌ ഞാന്‍ അവളൊട്‌ പറഞ്ഞു "ആ കത്ത്‌ തിരിച്ച്‌ തന്നേക്കൂ,ഞാന്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തൊള്ളാം" .........ഞെട്ടിയിരിക്കണം അവളും.. !!!!!