Sunday, December 25, 2011

ഭ്രാന്ത്‌

പൌലോ കൊയ്ലോയുടെ veronika decide to die എന്ന നോവലില്‍ ഭ്രാന്ത്‌ എന്താണെന്നു വിശദാമാക്കുവാന്‍ ഭ്രാന്താശുപത്രിയിലെ സഹവാസി വെരോനികയ്ക്ക് ഒരു കഥ പറഞ്ഞുകൊടുക്കുന്ന ഒരു ഭാഗമുണ്ട് . "പണ്ട് പണ്ടോരിടത്ത്, എല്ലാ ഇടത്തിലും പോലെ ഒരു രാജാവും രാജ്ഞിയും മന്ത്രിമാരും സേനനായകരും ജനങ്ങളും ഉണ്ടായിരുന്നു. ആ രാജ്യത്ത് പക്ഷെ രണ്ടു കിണറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കിണറിലെ വെള്ളം രാജാവും രാജ്ഞിക്ക് വേണ്ടിയും അടുത്ത കിണര്‍ നാട്ടുകാരുമ്മാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം ഒരു ദുര്‍മന്ത്രവാദി ആ രാജ്യത്ത് വരികയും ജനങ്ങളെ കുഴപ്പത്തിലാക്കാന്‍ രണ്ടാമത്തെ കിണറില്‍ ഒരു പ്രത്യേകതരം വിഷം കലര്‍ത്തുകയും ചെയ്തു. പിന്നീട് ഇതിലെ വെള്ളം കുടിച്ച എല്ലാവര്‍ക്കും ഭ്രാന്തവുകയും ചെയ്തു. മന്ത്രിമാരുടെയും സേന നായകരുടെയും ജനങ്ങളുടെയും അസാധാരണമായ പെരുമാറ്റം രാജാവിനെയും രാജ്ഞിയെയും ആശയകുഴപ്പത്തിലാക്കി.അവരുടെ തീരുമാനങ്ങള്‍ ഭ്രാന്തരായ മന്ത്രിമാരും സേനാനായകരും ചിന്തിച്ചത് മറ്റൊരു തരത്തിലാണ്. തങ്ങളുടെ രാജാവിനും രാജ്ഞിക്കും കാര്യമായി എന്തോ തകരാര് സംഭവിച്ചെന്നും അവര്‍ക്ക് ഭ്രാന്തായെന്നും രാജ്യത്ത് സംസാരമായി. ഇങ്ങനെ പോയാല്‍ നാട് നശിക്കുംമെന്നും ഉടനെ പുതിയ രാജാവിനെ കണ്ടെത്തണംമെന്നും അവര്‍ തീരുമാനിച്ചു. രാജാവ്‌ അധികാരം നഷ്ടപ്പെടുംമെന്ന ധര്‍മ്മ സങ്കടത്തിലായി . അങ്ങനെ രാജ്ഞി ഒരു ഉപായം പറഞ്ഞു കൊടുത്തു. ആ കിണറിനു എന്തോ പ്രശ്നമുണ്ടെന്നും അതാണ്‌ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അങ്ങനെ പ്രശ്നമെന്തെന്നറിയാന്‍ അവര്‍ രണ്ടാമത്തെ കിണറിലെ വെള്ളം കുടിക്കുകയും അവര്‍ക്ക് ഭ്രാന്താവുകയും ചെയ്തു. പക്ഷെ പിന്നീട് രാജാവിന്റെ തീരുമാനങ്ങള്‍ അമ്ഗികരിക്കുകയും രാജാവിന്‌ സ്ഥിര ബുദ്ധി തിരിച്ചു കിട്ടിയെന്നും അദ്ദേഹം തന്നെ രാജ്യം ഭരിക്കട്ടെ എന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവര്‍ മനോഹരമയി രാജ്യം ഭരിക്കുകയും ചെയ്തു."

No comments: